മുന്നില്‍ തിരഞ്ഞെടുപ്പും സാമ്പത്തിക പ്രതിസന്ധിയും; ജനപ്രിയ പദ്ധതികള്‍ക്കും വരുമാന വര്‍ദ്ധനവിനും തലപുകച്ച് ധനമന്ത്രി ബാലഗോപാല്‍

സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് ജനപ്രിയ പ്രഖ്യാപനങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവ് അടക്കമുള്ളവ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാന കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതിയേതര വരുമാന വര്‍ധനവിനുള്ള മാര്‍ഗ്ഗങ്ങളും ബജറ്റിലുണ്ടാകും. വരുമാന വര്‍ദ്ധനവിന് പ്രഖ്യാപിത നയത്തില്‍ നിന്നുളള വ്യതിചലനവും പ്രതീക്ഷിക്കാം. അതിന്റെ ഭാഗമാണ് കിഫ്ബി റോഡ് പദ്ധതികളിലെ യൂസേഴ്‌സ് ഫീയെന്ന നിര്‍ദേശം. ടോളിന് എതിരാണ് ദേശീയതലത്തില്‍ തന്നെ സിപിഎമ്മിൻ്റെ നയം. ഇതിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോള്‍. ഇതുതന്നെയാണ് വിദേശ സവര്‍വകലാശാലാ വിഷയത്തിലും ഉണ്ടായിരിക്കുന്നത്.

വലിയ വികസനം എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ബജറ്റില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണ്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികള്‍ക്ക് പണമെത്തിക്കാന്‍ വിവിധ സേവന നിരക്കുകളിലടക്കം വര്‍ദ്ധനവിനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top