പിഞ്ചുകുഞ്ഞുങ്ങൾക്ക് ഒരു രക്ഷയും ഇല്ലാതാവുന്ന കേരളം; ഏറ്റവും കൂടുതൽ പോക്സോ കേസുകൾ തലസ്ഥാനത്ത്; കുറവ്… കണക്കുകൾ ഞെട്ടിക്കുന്നത്

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ സ്ത്രീകൾക്കും കുട്ടികൾക്കും എന്നവകാശപ്പെടുന്ന ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ പോയ വര്‍ഷം റജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം ആശങ്കയുളവാക്കുന്നത്. പോക്സോ നിയമപ്രകാരം കഴിഞ്ഞ വർഷം (നവംബർ വരെ) സംസ്ഥാനത്ത് 4196 ലൈംഗിക അതിക്രമ കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിസംബർ വരെയുള്ള കേസുകളുടെ എണ്ണം ഈ വര്‍ഷവും 4500 കവിയുമെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 4641 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.


കഴിഞ്ഞ വർഷം കുട്ടികൾക്കെതിരായി ഏറ്റവും കൂടുതൽ അതിക്രമം നടന്നത് തലസ്ഥാന ജില്ലയിലാണ്. 571 എണ്ണം. തൊട്ടുമുമ്പുള്ള വർഷവും തിരുവനന്തപുരം (601) തന്നെയായിരുന്നു പട്ടികയിൽ ഒന്നാമത്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിലാണ്. 150 എണ്ണം. 2023ലും പത്തനംതിട്ടയിലായിരുന്നു എറ്റവും കുറവ് കേസുകൾ. 177 എണ്ണം.

മലപ്പുറം (465), കോഴിക്കോട് (416), കൊല്ലം(397), എറണാകുളം (393) എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തിരിക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് പോയ വർഷവും കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവുംകൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർചെയ്തത് 2023ലായിരുന്നു. ഇത്തവണയും ഇതിനോട് അടുത്ത് കേസുകൾ ഉണ്ടാവാനാണ് സാധ്യതയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


അതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. വീടുകളിലും വിദ്യാലയങ്ങളിലും ട്രെയിനിലും വരെ കുട്ടികൾ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വന്തം പിതാവ് മുതൽ അധ്യാപകർ വരെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ നിരവധി കേസുകൾ റിപ്പോർട്ട് കഴിഞ്ഞ വർഷവും ചെയ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവും ലഹരി മരുന്നുകളും നൽകി കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന കേസുകളും സംസ്ഥാനത്ത് വർദ്ധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

കേരളത്തിലെ പോക്സോ കേസുകൾ – 2024 നവംബർ വരെ ( ജില്ല തിരിച്ചുള്ള കണക്ക്)


തിരുവനന്തപുരം – 543


കൊല്ലം- 347


പത്തനംതിട്ട – 150


ആലപ്പുഴ-296


കോട്ടയം – 211


ഇടുക്കി -212


എറണാകുളം-393


തൃശൂർ – 340


പാലക്കാട് -248


മലപ്പുറം – 465


വയനാട്- 178


കണ്ണൂർ – 198


കാസർഗോഡ് – 140


റെയിൽവേ പോലീസ് എടുത്ത കേസുകൾ – 11

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top