സുധീർ മിശ്ര ചലച്ചിത്ര അവാർ‌ഡ് ജൂറി ചെയര്‍മാന്‍; സ്‌ക്രീനിംഗ് ജൂലായ് 13ന് തുടങ്ങും

2023ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയത്തിനുള്ള ജൂറി ചെയര്‍മാനെ തീരുമാനിച്ചു. ഹിന്ദി സംവിധായകന്‍ സുധീർ മിശ്രയാണ് ജൂറി ചെയർമാന്‍. സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകന്‍ അഴകപ്പന്‍ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും.

അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവന്‍, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിക്കും.

ഛായാഗ്രാഹകൻ പ്രതാപ്. പി.നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ.ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയായിരിക്കും.

ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ.മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ.സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.160 സിനിമകൾ അവാർഡിന് സമർപ്പിച്ചിട്ടുണ്ട് . ജൂലായ് 13ന് സ്‌ക്രീനിംഗ് ആരംഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top