ഐടി പാര്‍ക്കിലും ഇനി ചീയേഴ്‌സ് പറയാം; മദ്യം വിളമ്പാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന ഇടതു മുന്നണി വാഗ്ദാനം കാറ്റില്‍ പറത്തി ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കി സര്‍ക്കാര്‍.
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാനാണ് അനുമതി നല്‍കി ഉത്തരവ് ഇറങ്ങിയത്. ഇതോടെ ഐടി ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് തന്നെ പൂസാകാനുള്ള അവസരം ലഭിക്കും. 10 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്.
പാര്‍ക്കില്‍ നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസന്‍സ് ആണ് അനുവദിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. ഓഫീസിനോട് ചേര്‍ന്ന് തന്നെ മദ്യശാല ആരംഭിക്കാമെങ്കിലും ഓഫീസുമായി ബന്ധമുണ്ടാകാന്‍ പാടില്ല. പ്രത്യേകം വഴികള്‍ ഉണ്ടാകണം. ഐ.ടി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്കാണ് മദ്യം ലഭിക്കുക. പാര്‍ക്കുകളിലെത്തുന്ന അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും അനുമതിയോട് കൂടിയും മദ്യം വിതരണം ചെയ്യാം.
മറ്റു ലൈസന്‍സികളെ പോലെ ഐടി പാര്‍ക്കുകളിലെ ലൈസന്‍സികള്‍ക്കും ബവ്‌റിജസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍നിന്ന് മദ്യം വാങ്ങി മദ്യശാലയില്‍ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യില്ല. ഡ്രൈഡേയില്‍ മദ്യവിതരണം പാടില്ല എന്നും ഉത്തരവിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here