എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര: കേസ് എഴുതിത്തള്ളാൻ നീക്കം

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു എൻഎസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളാൻ നീക്കം. എൻഎസ്എസ് നടത്തിയ ജാഥയ്ക്കു ഗൂഢലക്ഷ്യമില്ലെന്നു റിപ്പോർട്ട് നൽകാനാണു നീക്കം. നിയമോപദേശത്തിനു ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടി.
സംഘം ചേരൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. എൻഎസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എന്നാൽ പ്രതിഷേധക്കാർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഇല്ല എന്നാണ് ഇപ്പോൾ പോലീസിന്റെ നിലപാട്.
പ്രതിഷേധത്തിന് ഗൂഢാലോചനയില്ല, അക്രമങ്ങൾ ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടികളിൽനിന്ന് പിന്നാക്കംപോകാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പോലീസിന്റെ ഉന്നതതലത്തിൽ നടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ കേസ് ഹൈക്കോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും മുമ്പിലാണ്. അതുകൊണ്ടുതന്നെ കേസ് പിൻവലിക്കാൻ സാധിക്കില്ല. തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here