വെന്റിലേറ്ററിലായ നമ്പര്‍ വണ്‍ ആരോഗ്യ വകുപ്പ്; കുടിശ്ശിക കൊടുക്കാന്‍ പോലും കാശില്ല

സംസ്ഥാനത്തെ ആരോഗ്യമേഖല ഊര്‍ധ്വന്‍ വലിക്കുന്ന(അവസാന ശ്വാസം) അവസ്ഥയിലെന്ന് കണക്കുകള്‍. പഴയ കടങ്ങള്‍ കൊടുത്തു തീര്‍ക്കുന്നതോടെ അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതം കാലിയാകുന്ന സ്ഥിതിയാണ്. കേരളത്തിന്റെ ആരോഗ്യരംഗം പാടെ തകര്‍ച്ചയിലാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. മരുന്ന് കമ്പിനികള്‍ക്കുള്ള കുടിശ്ശിക കൊടുത്തു തീരുന്നതോടെ പൊതുജനാരോഗ്യം വീണ്ടും വെന്റിലേറ്ററിലാവും എന്ന് ഉറപ്പാണ്.

അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ 2782 കോടി രൂപയാണ് ആരോഗ്യ മേഖലക്കായി നീക്കി വച്ചിരിക്കുന്നത്. മരുന്ന് – ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കുള്ള കുടിശ്ശിക ഇനത്തില്‍ 2317 കോടി രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. ഇത് നല്‍കി കഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് കേവലം 464 കോടി മാത്രമാകും. ഈ തുക കൊണ്ട് മൂന്നരക്കോടി ജനങ്ങള്‍ക്ക് പാരസെറ്റമോള്‍ ഗുളിക പോലും വാങ്ങാന്‍ തികയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് പകര്‍ച്ച വ്യാധികള്‍ അടിക്കടി വരുന്ന ഈ നാട്ടില്‍ 464 കോടി കൊണ്ട് പൊതുജനാരോഗ്യം സംരക്ഷിക്കാനാവില്ല.

മരുന്ന് വിതരണക്കാര്‍ക്കും മെഡിക്കല്‍ എക്യുപ്‌മെന്റ് കമ്പിനികള്‍ക്കും നല്‍കാനള്ള കുടിശ്ശിക വിതരണം ചെയ്യാത്തതു കൊണ്ട് പലരും മരുന്ന് വിതരണം ഏതാണ്ട് നിര്‍ത്തിയ മട്ടിലാണ്. ഇതിനും പുറമെ വിവിധ ഇന്‍ഷ്വറന്‍സ് കമ്പിനികള്‍ക്ക് കൊടുക്കാനുള്ള തുകകള്‍ വേറെ. കാരുണ്യ ബനവലന്റ് ഫണ്ട്, കാരുണ്യ ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ പദ്ധതികളിലായി 1354 കോടി രൂപയാണ് ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്. ആകെ മൊത്തം പാപ്പരായ ആരോഗ്യ വകുപ്പാണ് നിലവിലുള്ളത്. എന്നാല്‍ അതിനെ വിളിക്കുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ എന്നും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top