അവയവദാനം ചെയ്യുന്നവരുടെ മരണാനന്തര ചടങ്ങുകൾക്ക് സംസ്ഥാന ബഹുമതി നൽകും
തമിഴ്നാട്: അവയവദാനം ചെയ്യുന്നവരുടെ മരണാനന്തര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അവയദാനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്‌നാടിനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദുഃഖപൂർണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവരുന്ന കുടുംബങ്ങളുടെ ത്യാഗമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിനും ഭാര്യയും അവയവം ദാനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, തുർക്കിയിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന കാഞ്ചീപുരം സ്വദേശി രണ്ടുവയസ്സുകാരി സന്ധ്യയെ നാട്ടിലെത്തിക്കാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here