സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് ഹാട്രിക് കിരീടം; സ്കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ജേതാക്കള്‍

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 65-ാമത് കായിക മേളയില്‍ 266 പോയന്റോടെയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്. പാലക്കാടിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലും നേടിയാണ് ഈ തിളക്കമുള്ള ജയം. 13 സ്വര്‍ണവും 12 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റോടെ മലപ്പുറം രണ്ടാം സ്ഥാനം നേടി. കോഴിക്കോട് മൂന്നാം സ്ഥാനവും എറണാകുളം നാലാം സ്ഥാനവും സ്വന്തമാക്കി.

സ്‌കൂളുകളില്‍ 57 പോയന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഐഡിയലിലെ താരങ്ങള്‍ സ്വന്തമാക്കിയത്. 46 പോയന്റുമായി കോതമംഗലം മാര്‍ബേസില്‍ രണ്ടാമത്തെത്തി. മാര്‍ ബേസിലിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഐഡിയല്‍ ഒന്നാമതെത്തിയത്.

തുടക്കം മുതല്‍ മറ്റ് ജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കുതിച്ചത്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും കാസര്‍കോടിന്റെ കെ.സി.സര്‍വന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാടിന്റെ പി. അഭിറാം, സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ അനുപ്രിയ, ജൂനിയര്‍ വിഭാഗം ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കെ.കിരണ്‍, സീനിയര്‍ വിഭാഗം 800 മീറ്ററില്‍ പാലക്കാടിന്റെ ജെ.ബിജോയ് എന്നിവര്‍ മീറ്റ് റെക്കോഡുകള്‍ തിരുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top