ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് ഇന്ന് തുടക്കം; ഞായറാഴ്ച കൊടിയിറക്കം

തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് ഇന്ന് തിരിതെളിയും. ഞായറാഴ്ച വരെയാണ് മേള. വൈകിട്ട് 3.30ന് മന്ത്രി ആർ. ബിന്ദു കായികമേള ഉദ്ഘാടനം ചെയ്യും.

39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിൽനിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി സ്കൂളുകളിൽനിന്നുമായി 850ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളാണ് 39 ആം കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

കേരള സർവകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. അന്താരാഷ്ട്ര അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻസ് അംഗീകരിച്ച 58 മത്സരയിനങ്ങൾ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് 3.30ന് നടക്കുന്ന സമാപനം മന്ത്രി ജി.ആര്‍.അനിൽ ഉദ്ഘാടനം ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top