ഒമ്പതുകാരിയെ പീഡിപ്പിച്ചത് രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും; കുട്ടിയെ നിശബ്ദയാക്കിയത് അമ്മയെ കൊല്ലുമെന്ന് പറഞ്ഞ്

പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. രണ്ട് വര്‍ഷത്തോളമാണ് ഇവര്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കല്ലിയൂര്‍ സ്വദേശി അനീഷ്, ആറ്റിപ്ര സ്വദേശി ബാബുരാജ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപികയാണ് സംഭവം മനസിലാക്കിയത്.

രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. കുട്ടിയില്‍ നിന്നും വിവരം മനസിലാക്കി നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. അധ്യാപികയാണ് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചത്.

രണ്ടുവര്‍ഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി. ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top