പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛൻ ഒളിവിൽ

ബെംഗളൂരു ദാസറഹള്ളിയിൽ രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍ വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ 16കാരി സുഷമയും പതിനാലുകാരി സോണിയുമാണ്‌ കൊല്ലപ്പെട്ടത്. രണ്ടാനച്ഛനും ഫുഡ് ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്.

വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് മക്കള്‍ വെട്ടേറ്റു മരിച്ചു കിടക്കുന്നത് കണ്ടത്. മക്കളെ ഉപദ്രവിക്കാൻ പ്രതി മുൻപും ശ്രമിച്ചിട്ടുണ്ടെന്നും ഇവർ പൊലീസിനു മൊഴി നൽകി. ഒമ്പത് വർഷം മുമ്പാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ അനിത യാദവിനെ മോഹൻ വിവാഹം ചെയ്തത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ് മോഹന്‍.

കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു. കേസെടുത്ത അമൃതഹള്ളി പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top