കാമുകിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും അടിച്ചുമാറ്റി; ബ്ലാക്ക് മെയില്‍ ചെയ്തു; 17കാരന്‍ സുഹൃത്തിനെ തല്ലിക്കൊന്നു

ഉത്തർപ്രദേശിലെ മീററ്റിൽ 17കാരന്‍ തന്റെ അടുത്ത സുഹൃത്തിനെ അടിച്ചുകൊന്ന് മൃതദേഹം വഴിയരുകില്‍ തള്ളി. ഇരുവരും കോച്ചിങ് ക്ലാസിന് പോയെങ്കിലും സുഹൃത്തായ അഭിനവ് തിരിച്ചുവന്നില്ല. ഇതിനെക്കുറിച്ച് കുട്ടിയുടെ കുടുംബം ചോദിച്ചപ്പോള്‍ 17കാരന് കൃത്യമായ മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചത്.
“കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ നിന്നും ഷെയര്‍ ചെയ്തു.അവളെ ബ്ലാക്ക് മെയില്‍ ചെയ്തു. കാമുകി ഇത് 17കാരനോട് പറഞ്ഞു. വീഡിയോ മറ്റാര്‍ക്കെങ്കിലും കൈമാറുമോ എന്ന് ഭയക്കുകയും ചെയ്തു. ഇത് കാരണമാണ് കൊന്നതെന്നാണ് പ്രതി വെളിപ്പെടുത്തിയത്.” – മീററ്റ് പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞു.
ഇരയും പ്രതിയും യഥാക്രമം 11, 12 ക്ലാസുകളിൽ പഠിക്കുന്നവരും അയൽവാസികളുമാണ്. എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇരുവരും ഒരു കോച്ചിങ് ക്ലാസില്‍ പോകുന്നുമുണ്ട്. തന്റെ ഫോണ്‍ വില്‍ക്കണം. അതിന് ഒരുമിച്ച് പോകാം എന്ന് പറഞ്ഞാണ് ഒപ്പം കൂട്ടിയത്.
8000 രൂപയ്ക്ക് ഫോണ്‍ വിറ്റു. കെഎഫ്സി ഔട്ട്‌ലെറ്റിൽ നിന്നും ഭക്ഷണം കഴിക്കുകയും മദ്യം വാങ്ങുകയും ചെയ്തു. വരുന്ന വഴിയില്‍ വിജനമായ സ്ഥലത്ത് നിര്‍ത്തിയ ശേഷം ബാഗില്‍ നിന്നും ചുറ്റിക എടുത്തശേഷം സുഹൃത്തിനെ അടിച്ച് കൊല്ലുകയായിരുന്നു. “സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. പോലീസ് സൂപ്രണ്ട് പറഞ്ഞു.
എന്നാല്‍ 17കാരന്‍ ഒറ്റയ്ക്ക് അല്ല ഈ കൃത്യം ചെയ്തത് എന്ന് അഭിനവിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. മറ്റുള്ളവരെ കൂടി പിടികൂടണം എന്നാണ് അവരുടെ ആവശ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here