മണർകാട് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം; കല്ലേറിൽ ഇരുകൂട്ടർക്കും പരിക്ക്, പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

മണർകാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു പിന്നാലെ മണർകാട് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐയും തമ്മിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരെ ഡിവൈഎഫ്ഐക്കാർ കല്ലെറിഞ്ഞെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത് നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ജാഥ പോകുന്നതിനിടയിൽ തങ്ങളുടെ പ്രവർത്തകന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായെന്നാണ് സിപിമ്മിന്റെ വാദം.
സംഘർഷത്തിൽ മൂന്നു യൂത്ത് കോൺഗ്രസ്സുകാർക്കും 2 ഡിവൈഎഫ്ഐക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തേക്ക് കൂടുതൽ പ്രവർത്തകർ എത്തിയത് പ്രശ്നം ഗുരുതരമാക്കി. പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വൻ പോലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഷാഫി പറമ്പിൽ, വി.ടി. ബലറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി യൂത്ത് കോൺഗ്രസ്സ് നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here