ഊഞ്ഞാല്‍ കെട്ടിയ കൽത്തൂൺ മറിഞ്ഞുവീണു; 14 വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കള്‍ ഇലക്ഷന്‍ ഡ്യൂട്ടിയിലായിരിക്കെ

കണ്ണൂര്‍: തലശ്ശേരിയില്‍ കൽത്തൂൺ ഇളകിവീണ് പതിനാലുകാരന് ദാരുണാന്ത്യം. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ ദേഹത്ത് വീണാണ് അപകടം ഉണ്ടായത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ടാണ് അതിദാരുണ സംഭവം നടന്നത്. മാതാപിതാക്കളില്‍ ഒരാള്‍ ഇലക്ഷന്‍ ഡ്യൂട്ടിയിലായിരുന്നു. മറ്റെയാള്‍ വോട്ട് ചെയ്യാനും പോയിരുന്നു. ഈ സമയം കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്താന്‍ കഴിയാത്തതിനാല്‍ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടു. അവിടെ ഊഞ്ഞാലില്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് കൽത്തൂൺ പൊളിഞ്ഞു വീഴുകയായിരുന്നു. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top