ഇസ്രയേൽ ലക്ഷ്യം ഇറാൻ്റെ എണ്ണ കേന്ദ്രങ്ങൾ; ഗൾഫ് രാജ്യങ്ങൾ സമ്മതം മൂളിയാൽ… !!

ഇറാൻ്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ അമേരിക്കയോട് അഭ്യർത്ഥനയുമായി ഗൾഫ് രാജ്യങ്ങൾ. ഇറാൻ്റെ എണ്ണ കേന്ദ്രങ്ങങ്ങൾ ആക്രമിക്കുന്നതിൽ നിന്നും ഇസ്രയേലിനെ വിലക്കണമെന്നാണ് ആവശ്യം. ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തി ഇസ്രായേൽ ഉപയോഗിച്ചാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് യുഎസിനെ  സമീപിച്ചിരിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇറാനെതിരായ ആക്രമണത്തിന് ഇസ്രയേലിനെ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവദിക്കില്ലെന്ന് വാഷിംഗ്ടണിനെ അറിയിച്ചു. ആക്രമണം നടത്താൻ ഇസ്രയേലിന് എന്തെങ്കിലും സഹായം നൽകിയാൽ ഗൾഫ് മേഖലകളിലെ എണ്ണ ഉദ്പാദനശാലകളുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഈ ആഴ്ച നടന്ന നയതന്ത്രയോഗങ്ങളിൽ സൗദി അറേബ്യക്ക് മുന്നറിയിപ്പ് നൽകിയതായി മുതിർന്ന ഇറാൻ നയതന്ത്രജ്ഞൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇറാനെതിരെ ഇസ്രായേലിന് ഗൾഫ് മേഖലകളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകിയാൽ ഇറാഖിലെയും യെമനിലെയും സഖ്യകക്ഷികൾ തിരിച്ചടിക്കുമെന്ന ശക്തമായ താക്കീത് ടെഹ്‌റാൻ റിയാദിന് നൽകിയതായും. നയതന്ത്രജ്ഞൻ വെളിപ്പെടുത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യുദ്ധത്തിന് പിന്തുണ നേടുന്നതിനായി ഗൾഫ് സന്ദർശനങ്ങൾക്ക് എത്തിയ  ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖിയും തമ്മിൽ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണമായിരുന്നു ചർച്ചയിലെ പ്രധാന വിഷയമെന്ന് ഗൾഫ്, ഇറാൻ വൃത്തങ്ങൾ അറിയിച്ചു. ഇറാൻ മന്ത്രിയുടെ സന്ദർശനവും പ്രതിരോധ മന്ത്രാലയ തലത്തിലുള്ള സൗദി-അമേരിക്കൻ ആശയവിനിമയങ്ങളും ഇസ്രയേൽ യുദ്ധത്തിന് പിന്തുണ ഉറപ്പിക്കുന്നതിൻ്റെ ഭാഗമാണെന്ന് സർക്കാർ കേന്ദ്രങ്ങളുമായി അടുത്ത ഗൾഫ് വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top