ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ തടയണം; മണിപ്പൂര്‍ കലാപത്തിന് അറുതിയില്ല; ന്യൂനപക്ഷ അവകാശങ്ങൾ തടയുന്നത് അവസാനിപ്പിക്കണമെന്ന് സിബിസിഐ

ബെംഗളൂരു: മതപരിവർത്തനത്തിന്‍റെ പേരിൽ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ട് ക്രിസ്ത്യാനികൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നത് പതിവായിരിക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫ്രറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). മണിപ്പൂരിൽ ശമനമില്ലാതെ തുടരുന്ന അക്രമങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളുടെ വീടുകളും, സഭ നടത്തുന്ന അനാഥാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരസേവന കേന്ദ്രങ്ങളൊക്കെ മത വിദ്വേഷത്തിന്‍റെ പേരിൽ തകർക്കപ്പെടുന്നതും പതിവായിരിക്കുന്നുവെന്ന് സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനുവരി 31 മുതൽ ഈ മാസം 7 വരെ നടന്ന സിബിസിഐ വാർഷിക യോഗം ബെംഗളൂരുവിൽ നടന്നിരുന്നു.

ബഹുസ്വരതയും മതേതരത്വവും നിലനില്ക്കുന്ന നമ്മുടെ സമൂഹത്തിൽ വിഭാഗീയചിന്തകളും വിദ്വേഷ പ്രസംഗങ്ങളുമൊക്കെ പതിവായിക്കഴിഞ്ഞു. ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ധ്വംസിക്കുന്ന പ്രവണതകൾ തടയണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനില്പിനെ അപകടപ്പെടുത്തുന്ന പ്രവണതകൾ രാജ്യത്ത് കാണാനുണ്ട്. ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങൾ ക്കെതിരായി സമ്മർദ്ദങ്ങൾ അതിശക്തമാണ്. സാമുദായിക സൗഹൃദങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വർഗീയ ധ്രുവീകരണം ജനിക്കുന്ന പ്രവണതകൾ തലപൊക്കുന്നത് തടയേണ്ടതാണെന്നും പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top