150 കോടിയുടെ ആഡംബര ബംഗ്ലാവ് ആ 16കാരനുള്ള എന്റെ സമ്മാനം: ധനുഷ്

ചെന്നൈയിലെ വിഐപികൾ മാത്രം താമസിക്കുന്ന പോയസ് ഗാർഡനിൽ 150 കോടിയുടെ ആഡംബര ബംഗ്ലാവ് ധനുഷ് സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെയും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വീടിന്റെ സമീപത്തായാണ് ധനുഷിന്റെ പുതിയ ബംഗ്ലാവ്. തന്റെ പുതിയ ചിത്രമായ രായന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പോയസ് ഗാർഡനിൽ വീട് വാങ്ങിയതിന്റെ കഥ നടൻ പറയുകയുണ്ടായി.

പോയസ് ഗാർഡനിൽ താൻ വീട് വാങ്ങിച്ചത് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കിൽ ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ താൻ താമസിച്ചേനെയെന്നാണ് ധനുഷ് പറഞ്ഞത്. എന്താ എനിക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ ? ഞാൻ തെരുവിൽ ജനിച്ചിരുന്നുവെങ്കിൽ അവിടെ കിടന്നd മരിക്കണമായിരുന്നോയെന്നും ധനുഷ് ചോദിച്ചു. അതിനുശേഷമാണ് ആ വീടിന് പിന്നിലെ കഥ ധനുഷ് വിവരിച്ചത്.

എനിക്ക് 16 വയസ്സുള്ളപ്പോൾ എന്റെ സുഹൃത്തിനൊപ്പം ബൈക്കിൽ കറങ്ങാൻ പോയി. കത്തീഡ്രൽ റോ‍ഡിലൂടെ പോകുമ്പോൾ, തലൈവരുടെ (രജനീകാന്ത്) വീട് കാണണമെന്ന് ഒരു ആഗ്രഹം തോന്നി. അവിടെ നിന്ന ഒരാളോട് തലൈവർ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ വഴി കാണിച്ചു തന്നു. കുറച്ചുകൂടി പോയപ്പോൾ പൊലീസുകാർ നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചപ്പോൾ കാണിച്ചു തരികയും പെട്ടെന്ന് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി തലൈവരുടെ വീട് കണ്ട് മടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിൽ വലിയൊരു ആൾക്കൂട്ടം. ചോദിച്ചപ്പോഴാണ് ജയലളിത അമ്മയുടെ വീടാണെന്ന് അറിയുന്നത്. ഒരു നിമിഷം ഞാൻ അവിടെ നിന്നു. ഒരു വശത്ത് രജനി സാറിന്റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്. പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും വാങ്ങണമെന്ന് അന്ന് ഉറപ്പിച്ചതായി ധനുഷ് പറഞ്ഞു.

”ആ സമയത്ത് എനിക്ക് 16 വയസാണ്. കുടുംബത്തിൽ ചില കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. ‘തുളളുവതോ ഇളമൈ’ എന്ന സിനിമ ആ സമയത്ത് വിജയിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിന്റെ നടുവിൽ നിൽക്കേണ്ടി വന്നേനെ. 20 വർഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് ആ 16 കാരൻ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാർത്ഥ പേര്) കൊടുത്ത സമ്മാനമാണ് പോയസ് ഗാർഡനിലെ ഈ വീട്,” ധനുഷ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top