ഓസ്ട്രേലിയയിലെ ഷോപ്പിങ് മാളില്‍ കൂട്ടക്കൊല; 5 പേരെ കുത്തിക്കൊന്നു; അക്രമിയെ വെടിവച്ചുകൊന്ന് പോലീസ് ഉദ്യോഗസ്ഥ
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഷോപ്പിങ് മാളില്‍ അഞ്ച് പേരെ അജ്ഞാതന്‍ കുത്തിക്കൊന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥ അക്രമിയെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് അടക്കം ഉള്ളതായാണ് വിവരം. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്.
വെസ്റ്റ് ഫീല്‍ഡിലെ പ്രശസ്തമായ ബോണ്ടി ഷോപ്പിങ് മാളിലാണ് കൂട്ടക്കൊല നടന്നത്.
15 സെന്റിമീറ്റര്‍ നീളമുള്ള കത്തിയുമായാണ് അക്രമി തിരക്കേറിയ ഷോപ്പിങ് മാളിലെത്തിയത്. ഓടിനടന്ന് ഒന്‍പത് ആളുകളെയാണ് ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. പലരും അക്രമിയെ ഭയന്ന് കടകളില്‍ ഒളിച്ചിരുന്നു. കുത്തേറ്റ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരേയൊരു പോലീസ് ഉദ്യോഗസ്ഥ മാത്രമാണ് സംഭവസമയത്ത് മാളില്‍ ഉണ്ടായിരുന്നത്. അക്രമിയോട് കത്തി താഴെയിട്ട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആക്രമിക്കാന്‍ വന്നതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥ ഇയാളെ വെടിവെച്ചു കൊന്നത്.
സംഭവസ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ച് മാള്‍ അടച്ചിട്ടു. പ്രതി ആരാണെന്നും എന്തിന്‍റെ പേരിലാണ് കൃത്യം ചെയ്തതെന്ന തരത്തിലുള്ള സൂചനയും സംഭവസ്ഥലത്തുനിന്ന് ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കൂട്ടക്കൊലയുടെ അന്വേഷണം ഏറ്റെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here