വയോധികയെ തെരുവുനായ ആക്രമിച്ചു കൊന്നു; മുഖം പൂര്‍ണമായി കടിച്ചെടുത്തു
December 24, 2024 7:38 PM
ആലപ്പുഴയില്‍ വയോധികയെ തെരുവുനായ ആക്രമിച്ചു കൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81) മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. കണ്ണുകളും നഷ്ടമായി.
വീട്ടുമുറ്റത്തിരുന്ന വയോധികയെയാണ് ആക്രമിച്ചത്. സംഭവസമയത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ഇന്ന് വൈകീട്ട് ആണ് സംഭവം. മകൻ്റെ വീട്ടിൽ അവധിക്ക് എത്തിയതായിരുന്നു കാർത്യായനി. സംഭവത്തില്‍ വ്യാപകമായ രോഷം ഉയര്‍ന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here