ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുത്ത നടപടി; ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് നിര്‍ദേശം
ക്ഷേമ പെൻഷൻ തട്ടിപ്പില്‍ സര്‍ക്കാര്‍ നടപടി തുടരുന്നു. സര്‍വീസില്‍ ഇരുന്ന് ക്ഷേമ പെന്‍ഷന്‍ വാങ്ങിയ പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. നടപടി വന്നത് താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്.
1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നാണ് ധനവകുപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമാണ് പട്ടികയില്‍ ഉള്ളത്. ഇവരുടെ പേരുവിവരങ്ങൾ ധനവകുപ്പ് പുറത്തുവിട്ടിട്ടില്ല. വകുപ്പുകളോട് നടപടിക്ക് നിർദ്ദേശിക്കുകയാണ് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here