ഏകീകൃത കുർബാന; എറണാകുളം- അങ്കമാലിയിൽ വീണ്ടും പ്രതിഷേധം

ഏകീകൃത കുർബാന ഉപേക്ഷിച്ച് എറണാകുളം സെന്റ് മേരീസ് ബസിലിക്ക. ഒരു വിഭാഗം വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കുർബാന നടപ്പായില്ല. ഇന്നലെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ചുമതലയേറ്റ വികാരി ഫാ. ആന്റണി പൂതവേലിൽ കാർമികത്വം വഹിച്ച് കുർബാന നടത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇന്ന് രാവിലെ ഉണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന വത്തിക്കാൻ പ്രതിനിധിയുടെ നിർദേശമുണ്ടായിരുന്നു.

എന്നാൽ അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് ചൊല്ലിയത്. ഏകീകൃത കുർബാന ചൊല്ലാൻ വന്ന വൈദികർക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിശ്വാസികൾ നടത്തിയത്. ആലുവ ചുണങ്ങംവേലി പള്ളിയിൽ ഏകീകൃത കുർബാനയ്ക്കെതിരെ വിശ്വാസികൾ നിലത്തു കിടന്ന് പ്രതിഷേധിച്ചു. പോലീസ് ഇടപെട്ടാണ് നീക്കംചെയ്തത്. അതേ പള്ളിയിൽ ജനാഭിമുഖ കുർബാന ചൊല്ലാൻ വന്ന വൈദികനെ ജനങ്ങൾ കയ്യടിച്ചു സ്വീകരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top