ശുചിമുറിയില്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മൊബൈലില്‍ 15 മിനിറ്റ് ദൃശ്യങ്ങള്‍; വിദ്യാര്‍ത്ഥി അറസ്റ്റില്‍

കോളജിലെ ശുചിമുറിയില്‍ കയറി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബെംഗളൂരു കുമ്പളഗോഡു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കുഷാല്‍ ഗൗഡ(21)യാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു.

കോളജില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിച്ചിരുന്ന് വെന്റിലേറ്ററില്‍ മൊബൈല്‍ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശുചിമുറിയില്‍ എത്തിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ മൊബൈല്‍ഫോണ്‍ വെച്ചിരിക്കുന്നത് കണ്ടത്. ഉടന്‍തന്നെ വിദ്യാര്‍ത്ഥിനി പുറത്തിറങ്ങി പ്രതി ഒളിച്ചിരുന്ന ശൗചാലയം പുറത്തുനിന്ന് പൂട്ടി. പെണ്‍കുട്ടി അറിയിച്ചത് അനുസരിച്ച് മറ്റുവിദ്യാര്‍ഥികളും അധ്യാപകരും എത്തി കുശാലിനെ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചു. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഏകദേശം 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് മൊബൈല്‍ഫോണില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ ശൗചാലയത്തിന് സമീപം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top