സ്‌കൂളില്‍ തോക്കുമായെത്തി സഹപാഠിയെ വെടിവച്ചു; അമേരിക്കയിലല്ല ആലപ്പുഴയില്‍
ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സഹപാഠിക്കു നേരെ വെടിവച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആക്രമണം നടത്തിയത്. സ്‌കൂളിനുള്ളില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പില്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്‌കൂളിന് സമീപത്തെ റോഡിലായിരുന്നു സംഭവം.
വിദ്യാര്‍ഥികള്‍ തമ്മില്‍ നിസാരമായ തര്‍ക്കം നടന്നിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നതിനാണ് തോക്കുമായി സ്‌കൂളിലെത്തി സഹപാഠിയെ വെടിവച്ചത്. ഉച്ചഭക്ഷണ സമയത്ത് നടന്ന ആക്രമണത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സ്‌കൂളിലെ അധ്യാപകരാണ് പോലീസില്‍ വിവരം അറിയിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തിട്ടുണ്ട്.
വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. എയര്‍ഗണ്‍ എവിടെ നിന്നാണ് ലഭിച്ചത് എന്നതിലും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here