ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം; താടിയെല്ലിന് ഗുരുതര പരിക്ക്; കേസെടുത്ത് പോലീസ്
കാസര്‍കോട്: ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം. മടിക്കൈ സ്കൂളിലെ വിദ്യാര്‍ത്ഥിയായ കെ.പി.നിവേദ് ആണ് ക്രൂരമര്‍ദനത്തിനിരയായത്. സംഭവത്തില്‍ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥികളായ ശിവനന്തു, വിവേക്, തുടങ്ങി നാലുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിവേദിനെ ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു നിവേദ്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നാല് പേർ നിവേദിനെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. നിലത്തേക്ക് തള്ളിയിട്ടശേഷം കൂട്ടംകൂടിയാണ് മര്‍ദിച്ചത്. സ്കൂളിലെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് മര്‍ദനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here