ക്രിസ്മസ് പ്രാർത്ഥന കഴിഞ്ഞെത്തിയ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; അതിക്രമം അണ്ണാ സര്‍വകലാശാല കാമ്പസില്‍

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അജ്ഞാതരായ രണ്ടുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടൂര്‍കോണം പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായി അസിസ്റ്റന്‍റ് കമ്മിഷണര്‍ ഭാരതി രാജന്‍ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഹൃത്തിനൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്ഥലത്ത് നിന്ന് തുരത്തി ഓടിക്കുകയായിരുന്നു. പെൺകുട്ടിയും സുഹൃത്തും അടുത്തുള്ള പള്ളിയിൽ ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുക്കാന്‍ പോയിരുന്നു. ഇരുവരും പുലര്‍ച്ചയോടെയാണ് യൂണിവേഴ്സിറ്റി കാമ്പസിലേക്ക് മടങ്ങിയെത്തിയത്.

കാമ്പസിലെ തുറസായ സ്ഥലത്തിരിക്കുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും . പെട്ടെന്ന് അവിടെ എത്തിയ അക്രമികൾ പുരുഷൻ സുഹൃത്തിനെ ആക്രമിക്കുകയും യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top