മഹാരാജാസിൽ കാഴ്ച പരിമിതനായ അധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾ മാപ്പു പറഞ്ഞു; തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളുടെ ഉറപ്പ്.

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതനായ അധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾ മാപ്പു പറഞ്ഞു. സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികൾ ഇന്നാണ് വീണ്ടും കോളേജിൽ എത്തിയത്. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പു നൽകി.

പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ഡോ സി.യു പ്രിയേഷ് ക്ലാസ് എടക്കുമ്പോൾ വിദ്യാർഥികൾ ചുറ്റുംകൂടി കളിയാക്കിയ വീഡിയോ കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. തുടർന്ന് കെ എസ് യു നേതാവുൾപ്പെടെ ആറു വിദ്യാർത്ഥികൾക്കെതിരെ കോളേജ് കൗൺസിൽ നടപടി എടുക്കുകയായിരുന്നു.

അതേസമയം വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിദ്യാർത്ഥികൾക്കും കോളേജ് കൗൺസിൽ ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംഭവം വേദനിപ്പിച്ചെങ്കിലും വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന നടപടികൾ വേണ്ടെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. കുട്ടികൾ തെറ്റ് മനസിലാക്കി ഇനി ആവർത്തിക്കാതിരിക്കണമെന്നും പ്രിയേഷ് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട വികലാംഗ ക്ഷേമ കോർപറേഷൻ മാതൃകാപരമായ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top