മീന്‍ പിടിക്കുന്നതിന്നിടെ ബോട്ട് മറിഞ്ഞു; വടകരയില്‍ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കോഴിക്കോട് : വടകര ചെരണ്ടത്തൂരിൽ മീൻ പിടിക്കാൻ പോയ ഫൈബർ ബോട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒരു വിദ്യാര്‍ഥി രക്ഷപ്പെട്ടു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17)​,​ ആദി കൃഷ്ണൻ (17)​ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഭിമന്യു (17)​വാണ് രക്ഷപ്പെട്ടത്.

മാഹി കനാലിൽ വച്ചാണ് ഇന്നലെ വൈകിട്ട് അപകടമുണ്ടായത്. അപകടവിവരം കരയിലറിയാൻ വൈകിയത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി.

ബോട്ട് മറിഞ്ഞപ്പോൾ ആദി ദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു,​ നീന്തി കരയ്ക്കെത്തിയ അഭിമന്യുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇരുവരെയും പുറത്തെടുത്ത് ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിദേവിന്റെയും ആദി കൃഷ്ണന്റെയും മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top