ഖജനാവില്‍ കാശില്ല, കെ-ഫോണ്‍ കണക്ഷന് വിദ്യാര്‍ത്ഥികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യയനവര്‍ഷം കഴിയാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കേ ഇതുവരെ സ്‌കൂളുകളില്‍ കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിയിട്ടില്ല. നവംബര്‍ 30തിനകം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും എന്നായിരുന്നു കെ- ഫോണ്‍ അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ അവലോകന യോഗത്തില്‍ ഡിസംബര്‍ അവസാനത്തിനുള്ളില്‍ 4,572 ഹൈടെക് സ്‌കൂളില്‍ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് ധാരണയായിട്ടുള്ളത്.
കരാര്‍ നേടിയ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിന് ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് കെ-ഫോണ്‍ അധികൃതര്‍ പറയുന്നത്. ഏകദേശ കണക്കനുസരിച്ച് 5,000 ഹൈടെക് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 35% ല്‍ താഴെയാണ് ഇന്റര്‍നെറ്റ്കണക്ഷന്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ അധ്യയന വര്‍ഷാവസാനത്തോടെ ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയിരുന്നു. ഈ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കെ-ഫോണിലേക്ക് മാറാമെന്നായിരുന്നു പ്രതീക്ഷ.
കരാര്‍ പ്രകാരം പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിന് തടസമായി നില്‍ക്കുന്ന പ്രധാന ഘടകം സാമ്പത്തിക പരാധീനതയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ 4,572 ഹൈടെക് സ്‌കൂളുകളില്‍ ഡിസംബര്‍ 30 മുമ്പായി കണക്ഷന്‍ നല്‍കാനുള്ള ശ്രമത്തിലാണ്. മുന്‍ഗണനാ ക്രമത്തില്‍ സ്‌കൂളുകളുടെ മാപ്പിംഗ് നടത്താന്‍ കഴിയാത്തതും കാലതാമസത്തിന് ഇടയാക്കിയിട്ടുണ്ട്. കെ-ഫോനിന്റെ വരുമാനത്തില്‍ നിന്ന് 2024 ജൂലൈ മുതല്‍ കിഫ്ബിയ്ക്ക് പ്രതിവര്‍ഷം 100 കോടി രൂപ നല്‍കേണ്ടിവരും. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും മറ്റ് നിരവധി സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കണക്റ്റിവിറ്റി നല്‍കുന്നത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here