ചൈനയെ വിറപ്പിക്കാന്‍ ഇന്ത്യ; വ്യോമസേനയ്ക്ക് ലഭിക്കുക 12 സുഖോയ് ഫൈറ്റര്‍ ജെറ്റുകള്‍; ഒപ്പ് വച്ചത് 13500 കോടിയുടെ കരാ൪

ആകാശം വിറപ്പിക്കുന്ന 12 സുഖോയ് ഫൈറ്റര്‍ ജെറ്റുകള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) 13,500 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതാണ് പന്ത്രണ്ട് എസ് യു -30എംകെടി സുഖോയ് ജെറ്റുകള്‍.
ഈ യുദ്ധവിമാനങ്ങളിലെ 62 ശതമാനം ഘടകങ്ങളും ഇന്ത്യന്‍ നിര്‍മിതമായിരിക്കും. എച്ച്എഎല്ലിൻ്റെ നാസിക്കിലെ പ്ലാന്റിലാണ് നിര്‍മാണം. 84 എസ് യു -30എംകെഐ സുഖോയ് വിമാനങ്ങളെ സൂപ്പർ സുഖോയ് ആക്കുന്നതിനുള്ള നീക്കം കൂടിയാണിത്.
കൂടുതൽ നൂതനമായ ആക്ടീവ് ഇലക്‌ട്രോണിക് സ്‌കാൻഡ് അറേ (AESA) റഡാർ ഇവയിലുണ്ടാകും. ശത്രുവിനെ വളരെ ദൂരെ നിന്ന് ഇതില്‍ വ്യക്തമാകും. പുതിയ ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട് ഈ ജെറ്റിനെ ശത്രു റഡാറിന് കീഴിൽ വരാതെ സംരക്ഷിക്കും. മികച്ച ആക്രമണശേഷിയും ഇതിനു ഉണ്ടാകും. നൂതന ഏവിയോണിക്‌സും കോക്ക്പിറ്റ് സംവിധാനങ്ങളും ഇതിലുണ്ടാകും.
അത്യാധുനിക ഡിജിറ്റൽ ഡിസ്‌പ്ലേകളും നവീകരിച്ച മിഷൻ കമ്പ്യൂട്ടറുകളും സജ്ജീകരിക്കും. പൈലറ്റിന് യുദ്ധഭൂമിയെക്കുറിച്ച് മികച്ചതും കൃത്യവുമായ വിവരങ്ങളും ലഭിക്കും. പുതു തലമുറ എയർ-ടു-എയർ, എയർ-ടു-ഗ്രൗണ്ട് മിസൈലുകളും വിമാനങ്ങളിലുണ്ടാകും. ബ്രഹ്മോസ്-എ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഉള്‍പ്പെടെ എത്തുന്നതോടെ ഈ സുഖോയ് ജെറ്റുകള്‍ അതിശക്തമായി മാറും. അതുകൊണ്ട് തന്നെ 8130 കിലോഗ്രാം ഭാരമുള്ള ആയുധങ്ങൾ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here