വയോധികയെ കൊന്ന് കുഴിച്ചുമൂടിയ പ്രതികള്‍ പിടിയില്‍; അറസ്റ്റ് കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന്

ആലപ്പുഴ തുറവൂരില്‍ കൊച്ചി സ്വദേശിനിയായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികള്‍ പിടിയില്‍. സുഭദ്ര എന്ന വൃദ്ധയെ കൊന്ന ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. മാത്യൂസ്, ശര്‍മിള എന്നിവരെ കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് കേരള പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വൃദ്ധയെ കാണാതായി എന്ന മകന്റെ പരാതിയിലെ അന്വേഷണമാണ് കൊലപാതകത്തില്‍ എത്തി നിന്നത്. തീര്‍ഥാടനത്തിനിടെ പരിചയപ്പെട്ട ഉഡുപ്പി സ്വദേശിനിയായ ശര്‍മിളയുമായ സുഭദ്ര വേഗത്തില്‍ അടുത്തു. ഇടയ്ക്കിടെ സുഭദ്ര ശര്‍മിളയുടെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അവസാനം എത്തിയപ്പോഴാണ് 73കാരി കൊല്ലപ്പെട്ടത്. ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണ ദമ്പതികള്‍ കവരുകയും ചെയ്തു.

കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായി പോലീസ് ഉറപ്പിച്ചിരുന്നു. 27000 രൂപയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ പണയം വച്ച ദമ്പതികള്‍ ഉഡുപ്പിയിലും സ്വര്‍ണ്ണം വിറ്റിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top