മോദി ഒരിക്കലും രാമനെ പിന്തുടര്‍ന്നിട്ടില്ല; പ്രാണപ്രതിഷ്ഠയില്‍ മോദിയുടെ സ്ഥാനം പൂജ്യം; വിമര്‍ശനം കടുപ്പിച്ച് സുബ്രഹ്‌മണ്യ സ്വാമി

ഡല്‍ഹി : അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ പൂജ നടത്തിയ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രതിഷ്ഠാ പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണെന്നാണ് സ്വാമിയുടെ വിമര്‍ശനം. വ്യക്തി ജീവിതത്തില്‍ മോദി ഒരിക്കലും രാമനെ പിന്തുടര്‍ന്നിട്ടില്ല. പ്രത്യേകിച്ചും ഭാര്യയോടുള്ള പെരുമാറ്റത്തിലെന്ന് സ്വാമി വിമര്‍ശിച്ചു. കഴിഞ്ഞ ദശകത്തിലെ രാമരാജ്യത്തിനനുസരിച്ച് മോദി പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി കുറിച്ചു.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളില്‍ മോദി പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോഴും സ്വാമി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമനെ എങ്ങനെ പൂജിക്കാനാകും എന്നായിരുന്നു അന്നത്തെ വിമര്‍ശനം. രാമഭക്തര്‍ക്ക് അനുവദിക്കാന്‍ കഴിയുന്നതാണോ ഇതെന്ന ചോദ്യവും സ്വാമി ഉന്നയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top