റബർ കർഷകർക്ക് സബ്‌സിഡി അനുവദിച്ചു; ഒക്ടോബർ വരെയുള്ള തുക ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് സർക്കാർ സബ്സിഡി അനുവദിച്ചു. ഒക്ടോബർ വരെയുള്ള തുക പൂർണമായും വിതരണം ചെയ്യാൻ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സ്വാഭാവിക റബറിന്‌ വിലയിടിയുന്ന സാഹചര്യത്തിലാണ്‌ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി പ്രകാരം സഹായം ലഭ്യമാക്കുന്നത്‌.

ഒരു ലക്ഷത്തിലേറെ കർഷകർക്കാണ് റബർ ഉൽപാദക സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. റബർ ബോർഡ്‌ അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കർഷകർക്കും ഇതുവരെയുള്ള മുഴുവൻ തുകയും ലഭിക്കും. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ് ഒരു കിലോഗ്രാം റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയത്. വിപണി വിലയിൽ കുറവുവരുന്ന തുകയാണ് സബ്‌സിഡിയായി അനുവദിക്കുന്നത്. എന്നാൽ എത്ര തുകയാണ് അനുവദിച്ചതെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top