പ്രണവിനോട് ചെയ്യുന്നത് ശരിയല്ല; മോഹന്‍ലാലുമായി മകനെ താരതമ്യം ചെയ്യരുതെന്ന് സുചിത്ര മോഹന്‍ലാല്‍; ‘അപ്പു ഇതൊന്നും അറിയുന്നില്ല’

ചെറിയ ഇടവേളയ്ക്ക് പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവിന്റെ പ്രകടനം മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ വിന്റേജ് സിനിമകളെയും ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് നിരവധി പേര്‍ സിനിമ കണ്ടതിനു ശേഷം അഭിപ്രായപ്പെട്ടു. എന്നാല്‍ മോഹന്‍ലാലുമായി പ്രണവിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സുചിത്ര മോഹന്‍ലാല്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ഒരിക്കലും തങ്ങള്‍ പ്രണവിനെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് അന്യായമാണെന്ന് സുചിത്ര പറഞ്ഞു.

‘ഡബ്ബിംഗ് നടക്കുന്ന സമയത്ത് വിനീത് പറഞ്ഞിരുന്നു അപ്പുവിന് ലാല്‍ അങ്കിളിന്റെ മാനറിസങ്ങള്‍ഉണ്ടെന്ന്. ഞാന്‍ ചെന്ന് കണ്ടപ്പോഴും അങ്ങനെ തന്നെ എനിക്കും തോന്നി. ഇതൊക്കെ സ്വാഭാവികമായി വരുന്നതാണ്. അപ്പു ചേട്ടനെ കോപ്പി ചെയ്യുന്നു എന്ന തരത്തിലുള്ള കമന്റുകളും ഞാന്‍ കണ്ടിരുന്നു. അവന്റെ അച്ഛന്റെ ചില മാനറിസങ്ങള്‍ വരുന്നത് നാച്വറല്‍ ആണ്. എന്റെ പിള്ളേര് ചേട്ടന്റെ പല സിനിമകളും കണ്ടിട്ടില്ല. ചിലതൊക്കെ കണ്ടിട്ടുണ്ട്. അയാള്‍ കഥയെഴുതുകയാണ് സിനിമയൊന്നും കണ്ടിട്ടില്ല. ചില മാനറിസങ്ങള്‍ അവനെ കൊണ്ട് ചെയ്യിച്ചുവെന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ വേണമെന്ന് കരുതു ചെയ്യിച്ചതാണ്. പക്ഷേ അതല്ലാതെ കുറേ കാര്യങ്ങളുണ്ട്. അപ്പു തന്നെ അത് അറിയുന്നില്ല. നമുക്കാണ് അത് മനസിലാകുന്നത്. ഇത് ചേട്ടനെ പോലെ ഉണ്ടല്ലോ എന്ന്. അവന്‍ അറിയുന്നേ ഇല്ല’, എന്നാണ് സുചിത്ര പറയുന്നത്.

തുടക്കകാലത്തെ പ്രണവിന്റെ അഭിനയത്തിലുണ്ടായിരുന്ന പാളിച്ചകളെക്കുറിച്ചും സുചിത്ര സംസാരിച്ചു. അതൊക്കെ സ്വാഭാവികമാണെന്നും അത്തരം വീഴ്ചകളില്‍ നിന്നും തെറ്റുകളില്‍ നിന്നുമാണ് കുട്ടികള്‍ പഠിക്കുന്നതെന്നും സുചിത്ര മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top