ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കെ സുധാകരന്‍ പോകുന്നു; ഒപ്പം 46 അംഗ സംഘവും; മലയാളി വോട്ടുകള്‍ ഉറപ്പിക്കുക ലക്ഷ്യം

തിരുവനന്തപുരം : ഡല്‍ഹിയിലെ മലയാളി വോട്ടുകള്‍ ഉറപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രചരണം. നാളെ മുതലാണ് പ്രചരണ പരിപാടികള്‍ ആരംഭിക്കുക. കേരളത്തില്‍ നിന്നുളള 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും സുധാകരനൊപ്പം പ്രചരണം നടത്തും. കെപിസിസി ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് സംഘം. ഇന്നും നാളയുമായി സംഘം ഡല്‍ഹിയിലെത്തും.
മലയാളികള്‍ ഏറെയുള്ള ഡല്‍ഹിയില്‍ ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കുകയാണ് സുധാകരന്റേയും സംഘത്തിന്റെയും പ്രചരണം കൊണ്ട് ലക്ഷ്യമിടുന്നത്. പരമാവധി ഗൃഹസന്ദര്‍ശനം നടത്താനും കുംബസംഗമങ്ങള്‍ ഉള്‍പ്പെടെ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. മെയ് 23 വരെയാണ് സംഘം ഡല്‍ഹിയില്‍ വോട്ട് പിടിക്കുക.
ഏഴ് ലോക്സഭ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. മേയ് 25നാണ് വോട്ടെടുപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here