കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ; നടക്കുക ശക്തമായ രാഷ്ട്രീയ പോരാട്ടം; ജയരാജനെ നേരിടാന്‍ സുധാകരന്‍ തന്നെ വേണമെന്ന് നേതൃത്വം

ഡല്‍ഹി : കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്നെ മത്സരിക്കും. വീണ്ടും മത്സരിക്കാന്‍ സുധാകരന് എഐസിസി നേതൃത്വം നിര്‍ദേശം നല്‍കി. ഇതോടെ സിറ്റിംഗ് എംപിമാരെല്ലാം മത്സരത്തിനിറങ്ങും. ആലപ്പുഴയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇനി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുളളത്. കെപിസിസി പ്രസിഡന്റ് സ്ഥാനവും എംപി സ്ഥാനവും ഒരുമിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചില്ല.
സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള കണ്ണൂരില്‍ വിജയിക്കാന്‍ സുധാകരന്‍ തന്നെ മത്സരിക്കണമെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നത്. മത്സരിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here