കേരള യാത്രയുമായി സുധാകരൻ; തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുമായി കെപിസിസി

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കേരള യാത്ര നടത്തും. അടുത്ത വർഷം ജനുവരിയിലാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ്റെ. ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനം. കേരളയാത്രക്ക് പുറമേ പുറമെ സംസ്ഥാന സർക്കാരിന്റെ ജനസദസിന് ബദലായി സംസ്ഥാനത്തെമ്പാടും വ്യാപകമായി പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനമെടുത്തു.

ഇന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യേണ്ട വിവിധ പദ്ധതികൾ നേതാക്കൾക്ക് മുന്നിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കേണ്ട പരിപാടികളാണ് അദ്ദേഹം വ്യക്തക്കിയത്. ഇതിന് പിന്നാലെ സിറ്റിംഗ് എംപിമാരോട് തങ്ങളുടെ മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാനും നിർദേശം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top