സുധാകരന്‍ പുറത്താക്കിയ ലത്തീഫിനെ തിരച്ചെടുത്ത് ഹസന്‍; മടങ്ങി വരവില്‍ വീണ്ടും പുറത്താക്കി സുധാകരന്‍; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവരുന്നു

തിരുവനന്തപുരം : കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തിയതിന് പിന്നാലെ എംഎം ഹസൻ്റെ സംഘടനാപരമായ തീരുമാനം തിരുത്തി. കെപിസിസിയുടെ ആക്ടിംഗ് പ്രസിഡൻ്റായിരിക്കെ തിരുവനന്തപുരത്തെ പ്രാദേശിക നേതാവ് യുഎ ലത്തീഫിൻ്റെ സസ്പെൻഷൻ പിൻവലിച്ച എംഎം ഹസൻ്റെ തീരുമാനം സുധാകരൻ റദ്ദാക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച നടപടി സാങ്കേതികമായും വസ്തുതാപരമായും ശരിയല്ലെന്നാണ് ഇതിന് നൽകിയിരിക്കുന്ന വിശദീകരണം.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2022 നവംബറിലാണ് യുഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സുധാകരൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയതിനെ തുടർന്ന് ഹസന് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നു. പിന്നാലെ 2024 ഏപ്രിൽ 24 ന് ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചതായി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. കെപിസിസി പ്രസിഡൻ്റ് സ്ഥാനം തിരികെ ഏറ്റെടുത്ത ദിവസം തന്നെ ഈ നടപടിയിൽ തിരുത്തൽ ഉണ്ടാകുമെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പിനുശേഷം കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മടങ്ങിയെത്താൻ സുധാകരന് കടുത്ത സമ്മർദ്ദം ചെലുത്തേണ്ടി വന്നിരുന്നു. കേരളത്തിലെ ഭൂരിഭാഗം പേരും വോട്ടെണ്ണൽ കഴിയുന്നതുവരെ ഹസൻ തുടരട്ടെ എന്ന നിലപാടാണ് എടുത്തത്. എന്നാൽ ഇതിനു വഴങ്ങാതെ നിർബന്ധം പിടിച്ചാണ് സുധാകരൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top