‘ശരിയുടെ പക്ഷത്തേക്ക്’ വന്ന സുധീഷ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച പ്രതി

പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. പോലീസ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

സിപിഎമ്മിലേക്ക് വന്നതോടെ ഇയാൾ ശരിയുടെ പാതയിലാണെന്നാണ് മന്ത്രി വീണ അവകാശപ്പെട്ടിരുന്നത്. സുധീഷ് എസ്എഫ്ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇയാള്‍ ഒളിവില്‍ ഇരിക്കെയാണ് കാപ്പ പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേര്‍ന്നത്. ഇയാളെ ഉടന്‍ പിടികൂടുമെന്നാണ് പത്തനംതിട്ട എസ്പി പറഞ്ഞത്.
2021 ഏപ്രില്‍ 4ന് വീണാ ജോര്‍ജിന്റെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്. വടിവാളും കമ്പിവടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിജെപി പ്രവർത്തകനും ഒന്നാം പ്രതിയുമായ സുധീഷ് ഡിവൈഎഫ് ഐ പ്രവർത്തകനായ ആകാശിനെ വാള് കൊണ്ട് വെട്ടിയതു മൂലം ഇരു കൈപ്പത്തിക്ക് പരുക്കേൽപ്പിക്കുകയും, തലയ്ക്ക് വെട്ടിയതിൽ നിന്ന് ഒഴിഞ്ഞു മാറിയതുകൊണ്ട് മരണം സംഭവിച്ചില്ലെന്നുമാണ് പോലീസ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്ത് ആയെന്നാണ് മന്ത്രി ആവർത്തിച്ച് വിശദീകരിക്കുന്നത്. മാത്രമല്ല, എംഎൽഎമാർക്ക് എതിരായ കേസുകളോട് താരതമ്യം ചെയ്തും നിയമസഭയിലും മന്ത്രി ന്യായീകരണം നടത്തി. അതേസമയം, മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here