പമ്പിലെത്തി പെട്രോള്‍ തലയിലൂടെ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഗുരുതരമായി പോള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. ഇരിങ്ങാലക്കുട- ചാലക്കുടി സംസ്ഥാനപാതയിലെ മെറീന ആശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഷാനവാസ് പമ്പിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടത്. കുപ്പിയില്‍ തരാന്‍ കഴിയില്ലെന്ന് അറിയിച്ച ജീവനക്കാരന്‍ കാന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ മറ്റൊരു വാഹനത്തില്‍ പെട്രോള്‍ ഒഴിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന കന്നാസില്‍ നിന്ന് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.

ദേഹമാസകലം ആളിക്കത്തിയ യുവാവിനെ പമ്പിലെ ജീവനക്കാര്‍ ചേര്‍ന്ന് തീകെടുത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്ക് കുടുംബപരമായും സാമ്പത്തികമായും പ്രശ്നങ്ങള്‍ ഉണ്ടായതായി പോലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top