കോഴിക്കോട് അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍; പെണ്‍മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രയിനിനു മുന്നില്‍ ചാടി മരിച്ചു

കോഴിക്കോട് : പയ്യോളിയില്‍ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ച നിലയില്‍. അയനിക്കാട് സ്വദേശി സുമേഷിന്റെ മൃതദ്ദേഹം റെയില്‍വേ ട്രാക്കിന് സമീപവും മക്കളായ ഗോപിക, ജ്യോതിക എന്നിവരുടേത് വീട്ടിലുമാണ് കണ്ടെത്തിയത്. മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രയിനിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
രാവിലെ സുമേഷിന്റെ മൃതദ്ദേഹം നാട്ടുകാര്‍ കണ്ടെത്തി. ഈ വിവരം വീട്ടില്‍ അറിയിക്കാനായി എത്തിയവര്‍ വിളിച്ചെങ്കിലും ആരും പുറത്തേക്ക് വന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കുമ്പോഴാണ് കുട്ടികളുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഗോപികയ്ക്ക് 15 വയസും ജോയ്തികയ്ക്ക് 12 വയസുമായിരുന്നു പ്രായം. ഇവരുടെ മാതാവ് നാല് വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുടുംബം. പയ്യോളി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here