‘ജയ് ഹോ’ റഹ്‌മാന്റെ ഈണം തന്നെ; രാംഗോപാല്‍ വര്‍മയുടെ ആരോപണം തള്ളി സുഖ്വിന്ദര്‍ സിങ്; ‘അദ്ദേഹം തെറ്റിദ്ധരിച്ചതാകാം’
സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനത്തിന് ഈണമിട്ടത് എ.ആര്‍. റഹ്‌മാനല്ല എന്ന സംവിധായകന്‍ രാംഗോപാല്‍ വര്‍മയുയുടെ ആരോപണങ്ങങ്ങള്‍ തള്ളി ഗായകന്‍ സുഖ്‌വിന്ദര്‍ സിങ്. യുവ്‌രാജ് എന്ന ചിത്രത്തിനു സുഖ്‌വിന്ദര്‍ സിങ് വേണ്ടി ചിട്ടപ്പെടുത്തിയ ഈണമായിരുന്നു ‘ജയ് ഹോ’ എന്നാണ് രാംഗോപാല്‍ വര്‍മയുടെ ആരോപണം. എന്നാല്‍ ഗ്ലോബല്‍ സെന്‍സേഷന്‍ ആയി മാറിയ ഗാനം റഹ്‌മാന്റെ തന്റെ ഈണമാണെന്നും തന്റേതല്ലെന്നും സുഖ്‌വിന്ദര്‍ സിങ് പറഞ്ഞു.
‘ഞാന്‍ ആ പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. രാംഗോപാല്‍ വര്‍മ ജി ഇവിടെ പുതിയ ആളൊന്നുമല്ല. അദ്ദേഹം തെറ്റിദ്ധരിച്ചതാകും,’ സുഖ്‌വിന്ദര്‍ സിങ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗുല്‍സാര്‍ എഴുതിയ വരികള്‍ റഹ്‌മാന് ഇഷ്ടപ്പെടുകയും സുഖ്‌വിന്ദറിന്റെ തന്നെ മുംബൈ ജുഹുവിലുള്ള സ്റ്റുഡിയോയില്‍ വച്ച് റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധായകന് പാട്ട് ഇഷ്ടപ്പെട്ടെങ്കിലും യുവരാജ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന് അനുയോജ്യമായി തോന്നാതിരുന്നതുകൊണ്ട് പുതിയ ട്രാക്ക് കൊണ്ടുവരാന്‍ റഹ്‌മാനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സുഖ്‌വിന്ദര്‍ പറഞ്ഞു.
‘സംവിധായകനും റഹ്‌മാനും പോയി. എനിക്ക് സങ്കടമായി. ഞാന്‍ ഗുല്‍സാര്‍ സാഹബിനോട് 10-15 മിനിറ്റ് കൂടി സ്റ്റുഡിയോയില്‍ നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം കാരണം ചോദിച്ചപ്പോള്‍ എനിക്ക് വരികള്‍ ഒരുപാട് ഇഷ്ടമായെന്നും ഒന്ന് പാടാന്‍ ശ്രമിക്കട്ടെയെന്നും ഞാന്‍ പറഞ്ഞു. ഇന്ന് നിങ്ങള്‍ കേള്‍ക്കുന്നത് അതേ ‘ജയ് ഹോ’ ആണ്. ഞാന്‍ അത് റഹ്‌മാന്‍ സാഹബിന് അയച്ചുകൊടുത്തു. അദ്ദേഹം അത് സ്ലംഡോഗ് മില്യണയറിന്റെ സംവിധായകന്‍ ഡാനി ബോയിലിനെ കേള്‍പ്പിച്ചു. റഹ്‌മാന്‍ തന്റെ വാക്ക് പാലിക്കുകയും യുവരാജില്‍ സുഭാഷ് ജിക്ക് മറ്റൊരു ഗാനം നല്‍കുകയും ചെയ്തു.’
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here