കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്പെന്‍ഷന്‍; നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് സുല്‍ഭ ഖോഡ്‌കെയ്ക്ക് സസ്പെന്‍ഷന്‍ നല്‍കിയത്. ആറ് വര്‍ഷത്തേക്കാണ് നടപടി. ഈ വര്‍ഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പാര്‍ട്ടി നടപടി വന്നത്.

കഴിഞ്ഞ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സുല്‍ഭ വോട്ടുമാറ്റി ചെയ്തിരുന്നു. ഇങ്ങനെ വോട്ടുമാറ്റിയ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരിലൊരാളാണ്. ക്രോസ് വോട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഖാഡി സ്ഥാനാര്‍ഥി ജയന്ത് പാട്ടീല്‍ പരാജയപ്പെട്ടിരുന്നു.

ഈ പ്രശ്നത്തില്‍ സുല്‍ഭ അടക്കമുള്ളവര്‍ക്ക് എതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സുല്‍ഭയുടെ ഭര്‍ത്താവ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായി ആണ്. സുല്‍ഭ എന്‍സിപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top