ഡ്രൈവര്‍ അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഹെഡ്‌ലൈറ്റ് അടിച്ച് പൊട്ടിച്ചു; ജാമ്യമില്ലാത്ത കുറ്റമാണെന്ന് അറിഞ്ഞില്ല, സുലു ഇബ്രാഹിം

കോട്ടയം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ അസഭ്യം പറഞ്ഞതിനാലാണ് ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്തതെന്ന് പ്രതിയായ സുലു ഇബ്രാഹിം. അപകടകരമായ രീതയിലാണ് ബസ് ഓടിച്ചിരുന്നത്. കാറിന്റെ കണ്ണാടിയില്‍ ഉരസിയാണ് ബസ് കടന്നു പോയത്. ഇടത്തേക്ക് വെട്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഒന്ന് ബസ് നിര്‍ത്താനോ തിരഞ്ഞ് നോക്കാനോ ഡ്രൈവര്‍ തയാറായില്ലെന്നും സുലു ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് ബസിനെ പിന്തുടര്‍ന്നത്. ജവനക്കാര്‍ അസഭ്യം പറഞ്ഞപ്പോഴുള്ള ദേഷ്യത്തിലാണ് ഹെഡ് ലൈറ്റ് തകര്‍ത്തതെന്നും സുലു ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യമില്ലാത്ത കുറ്റമാണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതി നല്‍കുമെന്നും സുലു പറഞ്ഞു.

ഇന്നലെ കോട്ടയം കോടിമത നാലുവരിപാതയിലാണ് സംഭവം നടന്നത്. ഒരേ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു ബസും കാറും. ഇതിനിടയില്‍ ഓവര്‍ടേക്കിനിടയില്‍ കാറിന്റെ കണ്ണാടിയില്‍ ബസ് തട്ടിയത്. ജീവനക്കാരുമായുളള തര്‍ക്കത്തിനു ശേഷമാണ് സുലു ഇബ്രാഹി ഹെഡ്‌ലൈറ്റ് അടിച്ചു തകര്‍ത്തത്. കെഎസ്ആര്‍ടിസി ജീവനക്കാരടെ പരാതിയില്‍ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവര്‍ക്ക് എതിരെ ചുമത്തിയിരുന്നത്. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നല്‍കി പ്രശ്‌നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീര്‍പ്പിന് കെഎസ്ആര്‍ടിസി തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ രേഖപ്പെടുത്തി സുലുവിനെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി. നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവച്ചതിനെ തുടര്‍ന്ന് സുലുവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top