നേരം ഇരുട്ടി വെളുത്തപ്പോള്‍ കോടിപതി; സമ്മര്‍ ബമ്പർ എടുത്തത് ഇന്നലെ രാത്രി, അടിച്ചത് കണ്ണൂരില്‍ നിന്നുള്ള ഓട്ടോ ഡ്രൈവര്‍ക്ക്

കണ്ണൂർ: കേരള സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ വിജയിയെ കണ്ടെത്തി. ആലക്കോട് സ്വദേശി നാസറിനാണ് ബമ്പർ അടിച്ചത്. കാർത്തികപുരത്തെ രാജരാജേശ്വരി ലോട്ടറി ഏജൻസിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ഓട്ടോ ഡ്രൈവറായ നാസർ ലോട്ടറി എടുത്തത്.

SC 308797 എന്ന ടിക്കറ്റാണ് നാസർ എടുത്തത്. പത്തുകോടിയാണ് ഒന്നാം സമ്മാനം. 7,01,87,500 കോടി രൂപയാകും നാസറിന് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക. ഈ ഏഴ് കോടിയിൽ ആദായ നികുതി വകുപ്പിന്റെ സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. കൂടാതെ ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും അടച്ച ശേഷം 5,75,23,150 രൂപയാകും വിജയിക്ക് ലഭിക്കുന്നത്.

രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്. മൂന്നാംസമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേർക്കാണ്. ഒന്നാം സമ്മാനം ലഭിച്ച നമ്പറിന്റെ മറ്റ് സീരീസുകളിലുള്ള ടിക്കറ്റിന് സമാശ്വാസ സമ്മാനം ലഭിക്കും. 36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സമ്മർ ബമ്പറിനായി അച്ചടിച്ചത്. ഇതിൽ 33,57,587 ടിക്കറ്റുകൾ വിറ്റഴിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top