പഞ്ചായത്ത് ക്ലർക്ക് വീട്ടില്‍ മരിച്ച നിലയിൽ; വിജിലൻസ് കേസില്‍ അസ്വസ്ഥത ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍; ജീവനൊടുക്കിയത് സുനില്‍ കുമാര്‍

വെള്ളനാട്: കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസ് ക്ലർക്ക് എസ്.സുനിൽ കുമാര്‍ (50) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ്, അടുക്കളയിൽ ആത്മഹത്യ ചെയ്ത നിലയിൽ സുനിൽ കുമാറിനെ കണ്ടെത്തിയത്. മക്കൾ അമ്മയുടെ വീടായ കൊക്കോട്ടേലയിൽ ആയിരുന്നു.

വെള്ളനാട് പഞ്ചായത്തിലെ കോവിഡ് ചികിത്സാ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് സുനില്‍ കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ മനോവിഷമമം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കുറ്റിച്ചൽ പഞ്ചായത്തിൽ മണ്ണ് എടുക്കുന്നതിനു പാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയ കുറിപ്പ് കിടപ്പുമുറിയിൽനിന്ന് ലഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top