കേജ്‌രിവാളിന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ അഹങ്കാരം; അധികാരം ഉപയോഗിച്ച് എല്ലാവരേയും ഞെരുക്കാന്‍ ശ്രമം: പ്രതികരണവുമായി സുനിത കേജ്‌രിവാള്‍
March 22, 2024 7:21 PM

ഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നില്‍ പ്രധാനമന്ത്രിയുടെ അഹങ്കാരമെന്ന് ഭാര്യ സുനിത. അധികാരം ഉപയോഗിച്ച് എല്ലാവരേയും ഞെരുക്കാനാണ് മോദി ശ്രമിക്കുന്നത്. ജയിലിന് അകത്തായാലും പുറത്തായാലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതാണ് അരവിന്ദ് കേജ്‌രിവാളിന്റെ ജീവിതം. അതില്‍ മാറ്റമുണ്ടാകില്ലെന്നും സുനിത പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തയാളാണ് കേജ്‌രിവാള്‍. അത്തരമൊരു നേതാവിനെ കള്ളക്കേസില്‍ ജയിലിലാക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ്. അരവിന്ദ് കേജ്‌രിവാള്‍ എന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം തന്നെയുണ്ടാകുമെന്നും സുനിത എക്‌സില്‍ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here