“ഞാൻ ഇരുന്നിട്ടില്ല, നടന്നിട്ടില്ല, കിടന്നിട്ടുമില്ല….” സ്പേസ് ലൈഫിനെക്കുറിച്ച് സുനിതാ വില്യംസ്; ഇരുവരും തിരിച്ചെത്താൻ ഇനി കൃത്യം ഒരുമാസം

എട്ടുദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നു പോയി, എട്ടുമാസമായി ബഹിരാകാശത്ത് തുടരുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുന്നു. അടുത്ത മാസം ഇത് ഉണ്ടാകുമെന്ന് നാസ (National Aeronautics and Space Administration) ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 5ന് ഇവർ പുറപ്പെട്ട ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിൽ ആയതോടെയാണ് ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിൽ ആയത്.

Also Read: സുനിതാ വില്യംസിന് തലച്ചോറിന് ആഘാതം അടക്കം പ്രശ്നങ്ങൾക്ക് സാധ്യത; മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിൽ നാസ

മാർച്ച് 12ന് ഇത്ര ദീർഘനാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station) പുറപ്പെടുന്ന സ്പെ‌യ്‌സ് എക്‌സിൻ്റെ ക്രൂ-10ൽ ഇവരെ തിരിച്ചെത്തിക്കാം എന്നാണ് കണക്കുകൂട്ടൽ. ദീർഘനാളായി ബഹിരാകാശത്ത് തുടരുന്ന ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ട്. ഗുരുത്വാകർഷണമില്ലാത്ത കാലാവസ്ഥക്ക് അനുസരിച്ച് പാകപ്പെട്ടുപോയ ശാരീരിക സ്ഥിതിയെ തിരികെ പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നാസ നടത്തുന്നുണ്ട്.

മസാച്ചുസെറ്റ്സിലെ സ്കൂൾ വിദ്യാർത്ഥികളുമായി ഫോണിൽ സംസാരിക്കുമ്പോൾ തൻ്റെ ശാരീരിക അവസ്ഥയെക്കുറിച്ച് സുനിത പറഞ്ഞിരുന്നു… “ഞാൻ ഇരുന്നിട്ടില്ല, നടന്നിട്ടില്ല, കിടന്നിട്ടുമില്ല….” -അവർ കടന്നുപോകുന്ന അവസ്ഥ ഈ വാക്കുകളിൽ നിന്ന് വ്യക്തമാകുമെന്നും, അക്വാറിയത്തിലിട്ട മീനിൻ്റെ അവസ്ഥയിലാകും ബഹിരാകാശത്തെ ജീവിതമെന്നും നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ യാത്രികൻ കേഡി കോൾമാൻ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top