ഒടുവില്‍ അത് സംഭവിക്കുന്നു; സുനിതാ വില്യംസിന്റെ മടക്കം ഉടന്‍; ക്രൂ 10 വിക്ഷേപണം വിജയം

ഒമ്പത് മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യത്തിന് വിജയകരമായ തുടക്കം. സ്‌പേസ് എക്‌സിന്റെ ക്രൂ-10 വിക്ഷേപണം വിജയം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33നായിരുന്നു വിക്ഷേപണം.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് 8 ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് എത്തിയത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാര്‍ കാരണം അവര്‍ കുടുങ്ങി. സാങ്കേതിക പ്രശ്‌നം പരിഹരിച്ച് സ്റ്റാലൈനര്‍ പേടകം തിരിച്ചെത്തിച്ചെങ്കിലും ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കുന്നതില്‍ നാസ സംശംയം പ്രകടിപ്പിച്ചതോടെയാണ് ദൗത്യം നീണ്ടത്.

ക്രൂ 10 ദ്യത്തില്‍ നാസയുടെ 4 പുതിയ ബഹിരാകാശ സഞ്ചാരികളുമുണ്ട്. ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റഷ്യന്‍ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ എഎത്തിക്കഴിഞ്ഞാല്‍ സുനിത വില്യംസ്, നിക്ക് ഹേഗ്, ബുച്ച് വില്‍മോര്‍, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഭൂമിയിലേക്ക് തിരിക്കും. ഇതിന്റെ തീയതി നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top