മലയാള തനിമയിൽ കോഴിക്കോടിന്റെ മനം കവർന്ന് സണ്ണി ലിയോണി

കോഴിക്കോട്: കസവ് സാരിയുടുത്ത് മലയാളി മങ്കയായി നടി സണ്ണി ലിയോണി. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോണി എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോണി മലയാളത്തിൽ ഏവർക്കും ഓണാശംസയും പറഞ്ഞു.


വൻ സുരക്ഷാ സംവിധാനം ഒരുക്കിയാണ് താരത്തെ വേദിയിലെത്തിച്ചതെങ്കിലും ആളുകൾ നിയന്ത്രണാതീതമായത്തോട കാര്യങ്ങൾ കൈവിട്ടു പോയി.
ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് നടിയെ പുറത്തെത്തിച്ചത്.


ഷോയിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ വസ്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നും, സ്ഥലപരിമിതിയും ആരോപിച്ച് ശനിയാഴ്ചയുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയിരുന്നു.

ഒടുവിൽ നടക്കാവ് പോലീസ് സ്ഥലത്തെത്തി ഫാഷൻ ഷോ നിർത്തിവെപ്പിക്കുകയും പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത്തു.
പങ്കെടുക്കാനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനഃപൂര്‍വ്വം ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതാണെന്നുമാണ് ഫാഷൻ ഷോ സംഘാടകരുടെ വിശദീകരണം.

പോലീസ് മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് പരിപാടി നടത്താൻ സംഘാടകർ തയ്യാറായതോടെയാണ് അനുമതി നൽകിയത്. എക്സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ഷോ നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top