കോവളം മാരത്തോണിൽ ഭിന്നശേഷിക്കാർക്കായി സൂപ്പർ റൺ; റജിസ്ട്രേഷൻ ആരംഭിച്ചു
ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിആർ.ബിന്ദു. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന സൂപ്പർ റണിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. കായികരംഗത്തും പൊതുസമൂഹത്തിലും ഭിന്നശേഷിയുള്ള വ്യക്‌തികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തരം ചുവടുവെപ്പുകൾ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടത് ഉണ്ടെന്നും ആർ.ബിന്ദു പറഞ്ഞു.
സൂപ്പർ റണ്ണിൽ പങ്കെടുത്തതിന് വേണ്ടിയുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ് ), ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബർ 29നാണ് മാരത്തോൺ. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോൺ, 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള കോർപറേറ്റ് റൺ എന്നിങ്ങനെയാണ് വിഭാഗങ്ങൾ.
കോവളം മുതൽ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസ് മുതലുള്ളവർക്ക് മാരത്തോണിൽ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാരത്തോണിൻ്റെ ഭാഗമാകാം ഇതിനുള്ള റജിസ്ട്രേഷനും ആരംഭിച്ചു. https://kovalammarathon.com എന്ന വെബ്സൈറ്റിലാണ് അതിനുവേണ്ടിയുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ജ്യോതിർഗമയ ഫൗണ്ടേഷൻ സ്‌ഥാപക ടിഫിനി ബ്രാർ , യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ സുമേഷ് ചന്ദ്രൻ, വൈസ് ചെയർ ശങ്കരി ഉണ്ണിത്താൻ, തുടങ്ങിയവർ പങ്കെടുത്തു. യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകർ. കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസ്, കേരള പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാരത്തൺ ഓട്ടക്കാരെ കോവളം മരത്തോൺ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി അത് ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർ മരത്തോണിൽ പങ്കെടുക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here